റഷ്യയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ബോംബ് ഭീഷണിയെത്തുടർന്ന്  വഴിതിരിച്ചുവിട്ടു

By: 600021 On: Jan 21, 2023, 7:19 PM

ഗോവ വിമാനത്താവള ഡയറക്ടർക്ക് അർദ്ധരാത്രിയോടെ ലഭിച്ച ബോംബ് ഭീഷണി സന്ദേശത്തെത്തുടർന്ന് റഷ്യയിൽ നിന്ന് ഗോവയിലേക്കുള്ള അസുര്‍ എയറിന്‍റെ എഇസഡ് വി2463 എന്ന വിമാനം ഉസ്ബകിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു. ഇതേതുടർന്ന്  ഗോവയിലെ ഡാബോളിം വിമാനത്താവളത്തിൽ കനത്ത സുരക്ഷ  ഏര്‍പ്പെടുത്തുകയും അടിയന്തരമായി ഇറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തുകയും ചെയ്തു. ഈ മാസം ഇത് രണ്ടാം  തവണയാണ് റഷ്യയില്‍ നിന്നുള്ള വിമാനത്തിന് ബോംബ് ഭീഷണി നേരിടുന്നത് .  ജനുവരി 9ന്  ബോംബ്  ഭീഷണിയെ തുടര്‍ന്ന് അസുര്‍ എയറിന്‍റെ മോസ്കോയിൽ നിന്നുള്ള വിമാനം ജാം നഗറിൽ ഇറക്കിയിരുന്നു.