ന്യൂസിലൻഡിൽ ക്രിസ് ഹിപ്കിൻസ്  പുതിയ പ്രധാനമന്ത്രി ആയേക്കും 

By: 600021 On: Jan 21, 2023, 6:40 PM

ജസിന്ത ആർഡണിൻ്റെ  അപ്രതീക്ഷിത രാജിക്ക് പിന്നാലെ ന്യൂസിലാൻഡിൽ നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിൻസ്   പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. 2008ൽ ആദ്യമായി ന്യൂസിലൻഡ് പാർലമെന്റിലെത്തുന്ന  ക്രിസ്, ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2020 നവംബറിൽ കൊവിഡ് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടതും ക്രിസ് ഹിപ്കിൻസ് ആയിരുന്നു.