ടെക്‌സസ് ശ്രീ ഓംകര്‍നാഥ് ക്ഷേത്രത്തിന്റെ ഭണ്ഡാരപ്പെട്ടി കവര്‍ന്നു

By: 600084 On: Jan 21, 2023, 4:33 PM

പി പി ചെറിയാൻ, ഡാളസ്.

ബ്രസോസ് വാലി(ടെക്‌സസ്): ടെക്‌സസ്സിലെ ബ്രസോസ് വാലി ശ്രീ ഓം കാര്‍നാഥ് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരപ്പെട്ടി കവര്‍ച്ച ചെയ്യപ്പെട്ടതായി ബ്രസോസ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ വാരാന്ത്യം നടന്ന കവര്‍ച്ചയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു.

അമ്പലത്തിന് വശത്തുള്ള ജനല്‍ തകര്‍ത്താണ് തസ്‌ക്കരന്മാര്‍ അകത്തു കടന്നത്. വിലപിടിപ്പിള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സേഫും, ഡൊനേഷന്‍ ബോക്‌സുമാണ് നഷ്ടപ്പെട്ടതെന്ന് ക്ഷേത്ര ബോര്‍ഡ് മെമ്പര്‍ ശ്രീനിവാസ ബങ്കരി പറഞ്ഞു.

അമ്പലത്തിനകത്തു ഉണ്ടായിരുന്ന ക്യാമറയില്‍ തസ്‌കരന്‍ ജനല്‍ തകര്‍ത്ത് അകത്തു പ്രവേശിക്കുന്നതും, ഭണ്ഡാരപ്പെട്ടിക്കു സമീപം എത്തി അവിടെ തന്നെ ഉണ്ടായിരുന്ന കാര്‍ട്ടില്‍ പെട്ടിവെച്ചു വാതിലിന് പുറത്തുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ടെംമ്പിളിനു പുറകില്‍ താമസിച്ചിരുന്ന പൂജാരിയും കുടുംബവും സുരക്ഷിതരാണെന്ന് ബോര്‍ഡ് മെമ്പര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ വിശ്വാസ സമൂഹത്തിന് നടക്കം ഉണ്ടാക്കുന്നതാണെന്നും, വീണ്ടും ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള സുരക്ഷാ റാലികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്താകമാനമുള്ള ഹിന്ദുക്ഷേത്രങ്ങളില്‍ പലതിനും നേരെ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, അധികൃതര്‍ വേണ്ട സുരക്ഷ ഒരുക്കണമെന്നും ഹിന്ദുഅമേരിക്കന്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.