ഫ്രഞ്ച് പഠനത്തിന് ഫ്രാന്‍സില്‍ നിന്നും നേരിട്ട് അധ്യാപകരെ നിയമിച്ച് മോണ്‍ട്രിയല്‍ 

By: 600002 On: Jan 21, 2023, 11:58 AM


ക്യുബെക്കിലെ സ്‌കൂളുകളില്‍ ഫ്രഞ്ച് ഭാഷ നന്നായി സംസാരിക്കുന്ന അധ്യാപകരെ നിയമിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. എന്നാല്‍ ഇതിനൊരു പരിഹാരമായി ഫ്രാന്‍സില്‍ നിന്നും നേരിട്ട് അധ്യാപകരെ നിയമിക്കുകയാണ് ഇംഗ്ലീഷ് മോണ്‍ട്രിയല്‍ സ്‌കൂള്‍ ബോര്‍ഡ്(EMSB). അധ്യാപകര്‍ ഫ്രാന്‍സില്‍ നിന്നാകുമ്പോള്‍ കാനഡയിലുള്ളതിനേക്കാള്‍ വളരെ കൃത്യമായി ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കാന്‍ സഹായകമാകുമെന്നാണ് ബോര്‍ഡ് കരുതുന്നത്.  

കാനഡയിലെ മിക്ക സ്‌കൂള്‍ ബോര്‍ഡുകളും അധ്യാപകരെ റിക്രൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഫ്രഞ്ച് അധ്യാപകര്‍ക്ക് പ്രത്യേകിച്ചും ഉയര്‍ന്ന ഡിമാന്‍ഡാണ്. കൂടാതെ ഒഴിവുകള്‍ നികത്താന്‍ മതിയായ ഗ്രാജ്വേറ്റുകള്‍ ഇല്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. പാന്‍ഡെമിക്ക് സമയത്തുണ്ടായ റിട്ടെയര്‍മെന്റുകളാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയതെന്ന് ബോര്‍ഡ് പറയുന്നു. അതിനാല്‍ അധ്യാപകരെ ഫ്രാന്‍സില്‍ നിന്നും നേരിട്ട് കണ്ടെത്തുന്നതിന് കണ്‍സള്‍ട്ടന്റുകളുമായി ഇഎംഎസ്ബി പ്രവര്‍ത്തിച്ചു. തല്‍ഫലമായി സ്‌കൂളുകളിലേക്ക് ഫ്രഞ്ച് അധ്യാപകരെ നിയമിക്കാന്‍ സാധിച്ചു. ഇനിയും തുടര്‍ന്ന് കൂടുതല്‍ അധ്യാപകരെ നിയമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കി.