ബീസി ഫാമിലി ബെനിഫിറ്റ് പേയ്‌മെന്റ്‌സ് പ്രോഗ്രാമിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രോഗ്രാം വഴി പ്രവിശ്യയിലെ അര്‍ഹരായ മോഡറേറ്റ്, ലോ ഇന്‍കം ഫാമിലികള്‍ക്ക് ഫണ്ട് ലഭ്യമാക്കും. രണ്ട് കുട്ടികളുള്ള കുടുംബത്തിന് ജനുവരി മുതല്‍ മാര്‍ച്ച് വരെ അധികമായി 350 ഡോളറാണ് പെയ്‌മെന്റായി ലഭിക്കുക. പരമാവധി തുകയ്ക്ക് അര്‍ഹരാകുന്നതിന്, 2021 ലെ നികുതി കാലയളവിലെ അഡ്ജസ്റ്റഡ് ഫാമിലി നെറ്റ് ഇന്‍കം 25,806 ഡോളറോ അതില്‍ കുറവോ ആയിരിക്കണം.
ബീസിയുലെ 75 ശതമാനം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്ക്. ഒരു കുട്ടിക്ക് പ്രതിമാസം 50 ഡോളര്‍ അധികമായി ലഭിക്കുമെന്ന നിലയില്‍ സര്‍ക്കാര്‍ ഇതില്‍ 84 ശതമാനം കുടുംബങ്ങളെ കൂടുതലായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വരുമാനവും കുടുംബത്തിലെ കുട്ടികളുടെ എണ്ണവും അടിസ്ഥാനമാക്കിയുള്ളതിന ാെപ്പം ഒരു വ്യക്തി കാനഡ ചൈല്‍ഡ് ബെനിഫിറ്റിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അര്‍ഹത നിര്‍ണയിക്കപ്പെടുന്നു. സാധാരണയായി ഇത് ഇന്‍കം ടാക്‌സ് റിട്ടേണ്‍ വഴിയാണ് സംഭവിക്കുന്നത്.
ബീസി ഫാമിലി ബെനിഫിറ്റ് പേയ്‌മെന്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.