നിലവില്‍ റഷ്യയുടെ ഭാഗങ്ങളില്‍ കറങ്ങിത്തിരിയുന്ന പോളാര്‍ വോര്‍ട്ടെക്സ് എന്ന ധ്രുവക്കാറ്റ് ഫെബ്രുവരി ആദ്യം കാനഡയിലേക്ക് നീങ്ങിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ പ്രവചിച്ചിരുന്നു. പോളാര്‍ വോര്‍ട്ടെക്സ് എത്തുന്നതോടെ രാജ്യത്തെ വിവിധയിടങ്ങളില്‍ കഠിനമായ തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്കുന്നു. ഒന്റാരിയോയില്‍ സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മാത്രമായി പോളാര്‍ വോര്‍ട്ടെക്സ് ഒതുങ്ങിയ്യേക്കാമെന്നും, അതേസമയം ഒന്റാരിയോയുടെ ഭൂരിഭാഗവും അതിന്റെ പാതയിലല്ലെന്നും എണ്വോണ്മെന്റ് കാനഡയുടെ ചീഫ് മെറ്റീരിയോളജിസ്റ്റ് ഡേവിഡ് ഫിലിപ്സ് പറയുന്നു.
സതേണ്‍, ഈസ്റ്റേണ്‍, സെന്‍ട്രല്‍ ഒന്റാരിയോയില്‍ ഫെബ്രുവരിയിലെ നിലവിലെ മോഡലുകള്‍ സാധാരണ താപനിലയേക്കാള്‍ ചൂട് കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വെതര്‍ നെറ്റ്വര്‍ക്കിന്റെ കാലാവസ്ഥാ നീരീക്ഷകനായ ഡഗ് ഗില്‍ഹാം പറയുന്നത് ധ്രുവ ചുഴലിക്കാറ്റഅ മാറുമ്പോള്‍ വടക്ക് പടിഞ്ഞാറ് നിന്നുള്ള തണുത്ത വായുവും തെക്ക്കിഴക്ക് നിന്നുള്ള ചൂടുള്ള വായുവും കൂട്ടിയിടിച്ച് തെക്കന്‍ ഒന്റാരിയോയില്‍ ചില അസ്ഥിരമായ കാലാവസ്ഥ സൃഷ്ടിക്കും എന്നാണ്.