800 ട്രാന്‍സിറ്റ് ഓപ്പറേറ്റര്‍മാരെ നിയമിക്കുക എന്ന പദ്ധതിക്ക് രൂപം നല്‍കി കാല്‍ഗറി ട്രാന്‍സിറ്റ്. ഇതിന്റെ ആദ്യ ഘട്ടത്തില്‍ 400 ഓപ്പറേറ്റര്‍മാരെ നിയമക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിക്കുന്നു. വര്‍ഷാവസനത്തോടെ 800 ഓളം പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. ട്രാന്‍സിറ്റ് ബസുകളിലും ട്രെയിനുകളിലുമായി എട്ട് ജേണിപേഴ്‌സണ്‍, ലെവല്‍ ട്രക്ക്, ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നിഷ്യന്മാര്‍, സെക്യൂരിറ്റി ഓഫീസര്‍മാര്‍ എന്നിവരെയാണ് നിയമക്കിക്കുന്നത്. ബസ്സുകളിലും ട്രെയിനുകളിലും ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുക എന്നതാണ് ട്രാന്‍സിറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് ട്രാന്‍സിറ്റ് ഡയറക്ടര്‍ ഷാരോണ്‍ ഫ്‌ളെമിംഗ് പറഞ്ഞു.
ജോബ് ലിസ്റ്റിംഗുകള്‍ വ്യാഴാഴ്ച പുറത്തുവിട്ടു. കസ്റ്റമര്‍ സര്‍വീസ് എക്‌സ്പീരിയന്‍സ് ഉള്ള പ്രൊഫഷണല്‍ ഡ്രൈവര്‍മാരെയും ട്രാന്‍സിറ്റിലേക്ക് ആവശ്യമുണ്ടെന്ന് ഫ്‌ളെമിംഗ് സൂചിപ്പിച്ചു.
പാന്‍ഡെമിക്കിന് മുമ്പുള്ള സേവന നിലവാരത്തിലേക്ക് ട്രാന്‍സിറ്റിനെ തിരികെ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. കൂടാതെ, ജീവനക്കാരുടെ ഒഴിവുകള്‍, വെക്കേഷന്‍, അവധിക്കാലം, സിക്ക് ടൈം എന്നിവയ്ക്കിടയില്‍ നിലവിലെ ജീവനക്കാരുടെ സമ്മര്‍ദ്ദവും ബുദ്ധിമുട്ടികളും കുറയ്ക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.