വെബ് അധിഷ്ഠിത ഫയലിംഗ് സംവിധാനമായ iAPS ല്‍ പുതുതായി ചേര്‍ത്ത ഗ്രിവന്‍സസ് എന്ന മെനുവിലൂടെ പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍വ്വീസ് സംബന്ധമായ പരാതികള്‍ മേലുദ്യോഗസ്ഥര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. ജില്ലാ പൊലീസ് ഓഫീസുകളില്‍ മാനേജര്‍മാരും മറ്റ് പൊലീസ് ഓഫീസുകളില്‍ സമാനറാങ്കിലെ ഉദ്യോഗസ്ഥരും ഗ്രിവന്‍സസ് സംവിധാനത്തിന്‍റെ മേല്‍നോട്ടം നിര്‍വ്വഹിക്കും. ശമ്പളം, പെന്‍ഷന്‍, അച്ചടക്ക നടപടി, ശമ്പള നിര്‍ണ്ണയം, വായ്പകള്‍, അവധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, സീനിയോറിറ്റി, സര്‍വ്വീസ് സംബന്ധമായ മറ്റ് കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് ഈ സംവിധാനത്തിലൂടെ നല്‍കാൻ സാധിക്കുക. ലഭിച്ച പരാതികളിന്മേലുള്ള തുടർ നടപടികൾ സംബന്ധിച്ച വിവരങ്ങൾ ഈ സംവിധാനത്തിലൂടെ തന്നെ ഉടനടി അറിയുകയും ചെയ്യാം.