ഗൂഗിൾ മാപ്പിൽ ഇനി വഴിയോടൊപ്പം ബസ് ഉണ്ടോ എന്നും അറിയാം

By: 600021 On: Jan 20, 2023, 7:27 PM

കെഎസ്ആർടിസി ബസ് സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്താനൊരുങ്ങി അധികൃതർ. ഇതോടെ ഗൂഗിൾ മാപ്പിലെ  പബ്ലിക് ട്രാൻസ്‌പോർട്ട് ടാബ് നോക്കിയാൽ വഴി മാത്രമല്ല, ബസ് ഉണ്ടോ എന്നും അറിയാം. നമ്മൾ നിൽക്കുന്ന സ്ഥലവും പോകേണ്ട സ്ഥലവും നൽകിയാൽ ബസ് സർവീസിനെ കുറിച്ചുള്ള വിവരം അറിയാൻ സാധിക്കും. സിറ്റി സർക്കുലർ സർവീസുകളുടെ വിവരങ്ങളാണ്  ആദ്യം ഉൾപ്പെടുത്തുക. ശേഷം ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരങ്ങളും  രേഖപ്പെടുത്തും. തുടർന്ന് ഘട്ടം ഘട്ടമായി മുഴുവൻ കെഎസ്ആർടിസി ബസുകളുടേയും വിവരങ്ങൾ ഗൂഗിൾ മാപ്പിൽ അറിയാൻ സാധിക്കും.