രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിൽ കണ്ടെത്തിയത് 256 ദിനോസര്‍ മുട്ടകളുടെ ഫോസിൽ  

By: 600021 On: Jan 20, 2023, 7:18 PM

രാജ്യത്ത് 2017- 2020 വർഷങ്ങളിൽ 92ഓളം ഇടങ്ങളില്‍ നിന്നായി 256 ദിനോസര്‍ മുട്ടകളുടെ ഫോസിൽ കണ്ടെത്തിയതായി ദില്ലി സര്‍വ്വകലാശാലയിലെ  ഗവേഷകർ.  മുട്ടകള്‍ കൂട്ടമായുള്ള അവസ്ഥയിലും ചിലത് പൊട്ടിച്ചിതറിയ നിലയിലുമുള്ള ഫോസിലുകളാണ് കണ്ടെത്തിയിട്ടുള്ളത്. ടൈറ്റാനോസറസ് വിഭാഗത്തില്‍ പെടുന്ന  സൌരോപോഡ് ഇനത്തിലുള്ള ദിനോസറുകളുടെ മുട്ടകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. നീളമുള്ള കഴുത്തും  ചെറിയ തലയും നീളമുള്ള വാലുകളും തൂണുകള്‍ പോലുള്ള കാലുകളുമുള്ളവയാണ് ഇവ. ക്രെറ്റേഷിയസ് കാലഘട്ടത്തിന്‍റെ അവസാനമാണ് ഇവ ജീവിച്ചിരുന്നതെന്നാണ് വിലയിരുത്തുന്നത്. അന്‍റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും ഇവയുടെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്.