ക്വീന്‍സ് ലാന്‍റില്‍ കണ്ടെത്തിയ ഏറ്റവും ഭാരം കൂടിയ തവളയെ ദയാവധം ചെയ്തു

By: 600021 On: Jan 20, 2023, 7:03 PM

ലോകത്തെ ഏറ്റവും ഭാരം കൂടിയ ഭീമാകാരമായ തവളയെ ഓസ്ട്രേലിയയുടെ വടക്കന്‍ മഴക്കാടുകളില്‍ കണ്ടെത്തി.സമുദ്രനിരപ്പില്‍ നിന്നും 393 മീറ്റർ (1,289 അടി) ഉയരത്തിൽ കണ്ടെത്തിയ തവളയുടെ ഭാരം  2.7 കിലോ ഗ്രാം ആണ്. വിഷമുള്ള ഇത്തരം തവളകള്‍ക്ക് ഓസ്ട്രേലിയയില്‍ കാടുകളില്‍ ജൈവികമായ ശത്രുക്കളില്ല. എന്നാൽ  മറ്റ് തദ്ദേശീയ ജീവികളുടെ വംശനാശത്തിന് കാരണമാകുന്ന ജീവികളെ കൊന്നൊടുക്കാന്‍ അനുശാസിക്കുന്ന ഓസ്ട്രേലിയയില്‍ നിയമ പ്രകാരം ടോഡ്‍സില എന്ന് വിളിച്ചിരുന്ന ഈ തവളയെ  ദയാവധം ചെയ്തു. 1991-ൽ  സ്വീഡനിൽ 2.65 കിലോഗ്രാം ഭാരമുണ്ടായിരുന്ന  പ്രിൻസെൻ എന്ന വളര്‍ത്ത് തവളയാണ് ഏറ്റവും ഭാരം കൂടിയ തവളയായി കണക്കാക്കിയിരുന്നത്. ഈ ഗിന്നസ് റിക്കോര്‍ഡാണ്  ടോഡ്‍സില തകര്‍ത്തത്.