തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങി ഗൂഗിളിൻ്റെ  മാതൃ കമ്പനി

By: 600021 On: Jan 20, 2023, 6:48 PM

ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിളിൻ്റെ  മാതൃ കമ്പനി  ‘ആൽഫബെറ്റ് ഇൻക്’. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി പങ്കുവെച്ച സ്റ്റാഫ് മെമ്മോയിലാണ് ഇക്കാര്യം അറിയിച്ചത്.  മൈക്രോസോഫ്റ്റ്, ആമസോൺ, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമയായ മെറ്റയും വലിയ തോതിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു  പിന്നാലെയാണ് ഗൂഗിൾ  മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്കും ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ 6 ശതമാനത്തെയാണ് പിരിച്ചുവിടുന്നത്.