രാജ്യം 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ സാംസ്കാരിക-കായിക പരിപാടികൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട പരിപാടികളിൽ 2002 ലെ ഫ്ലാഗ് കോഡ്, 1971 ലെ ദേശീയ ബഹുമതിക്കുള്ള അപമാനം തടയൽ എന്നിവയെ പരാമർശിച്ച് ദേശീയ പതാകയുടെ അന്തസ്സ് ഉറപ്പുവരുത്തണം എന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങൾ കടലാസിൽ നിർമ്മിച്ച ദേശീയ പതാക വീശണമെന്നും ഉപയോഗിച്ച പതാകകൾ പരിപാടിക്ക് ശേഷം ഉപേക്ഷിക്കപ്പെടുകയോ നിലത്ത് വലിച്ചെറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.