ബഹ്റൈൻ -ഇന്ത്യ ഉഭയകക്ഷി ബന്ധത്തെ പ്രശംസിച്ച് ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

By: 600021 On: Jan 20, 2023, 6:05 PM

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ പ്രശംസിക്കുകയും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അംബാസഡറുടെ ശ്രമങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്ത് ഷെയ്ഖ് അലി ബിൻ ഖലീഫ. ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ ഖൗദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉപദേഷ്ടാവായ ഇദ്ദേഹം ഇരു രാജ്യങ്ങൾക്കും കൂടുതൽ പുരോഗതിക്കും സമൃദ്ധിയും കൈവരുന്നതിനായി ആശംസകളും നേർന്നു.