കാനഡയില്‍ ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന 20 തൊഴില്‍മേഖലകള്‍: പട്ടിക പുറത്തുവിട്ട് ലിങ്ക്ഡ്ഇന്‍  

By: 600002 On: Jan 20, 2023, 9:33 AM


കാനഡയില്‍ 2023 ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന 20 തൊഴിലുകളുടെ പട്ടിക പുറത്തുവിട്ട് ലിങ്ക്ഡ്ഇന്‍. ഗ്രോത്ത് മാര്‍ക്കറ്റിംഗ് മാനേജര്‍ എന്ന തസ്തികയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇതിന് പിന്നാലെ പ്രൊഡക്റ്റ് ഓപ്പറേഷന്‍സ് മാനേജര്‍മാര്‍, ഡിസ്‌പെന്‍സറി ടെക്‌നീഷ്യന്മാര്‍, ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജര്‍മാര്‍, സസ്‌റ്റെയ്‌നബിളിറ്റി മാനേജര്‍മാര്‍ എന്നിവരാണ് ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന തൊഴില്‍ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടുന്നത്. 

സാമ്പത്തിക അനിശ്ചിതത്വവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും കാരണം ഈ വര്‍ഷം രാജ്യത്ത് പകുതിയോളം പേരും നിലവിലെ ജോലിയില്‍ നിന്നും മാറാന്‍ പദ്ധതിയിടുന്നതായി അടുത്തിടെ പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പട്ടിക പുറത്തുവന്നിരിക്കുന്നത്. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങളുടെ വെബ്‌സൈറ്റിലെ ഉപയോക്താക്കളില്‍ നിന്നും കമ്പനിയുടെ ഇന്റേണല്‍ ഡാറ്റയെ അടിസ്ഥാനമാക്കിയുമാണ് പട്ടിക തയാറാക്കിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.