മറ്റ് പ്രവിശ്യകളില്‍ രജിസ്റ്റര്‍ ചെയ്തതോ ലൈസന്‍സുള്ളതുമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്റാരിയോയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍. ഒന്റാരിയോയിലെ ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന സ്റ്റാഫിംഗ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നിലവില്‍, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്നതിന് മുമ്പ് ഒന്റാരിയോയിലെ ഹെല്‍ത്ത് റെഗുലേറ്ററി കോളേജുകളിലൊന്നില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. എന്നാല്‍ ഈ കാലതാമസം മറികടക്കാന്‍ നിയമങ്ങളില്‍ ഫെബ്രുവരിയോടെ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് അറിയിച്ചു.
സര്‍ജറികള്‍ പോലുള്ള കൂടുതല്‍ പ്രസീജിയറുകള്‍ നടത്താന്‍ സ്വകാര്യ ക്ലിനിക്കുകളില്‍ നിക്ഷേപം നടത്താനുള്ള ഫോര്‍ഡിന്റെ പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെയാണ് ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും വന്നിരിക്കുന്നത്. സ്റ്റാഫിംഗ് ലെവലുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തെ അടിസ്ഥാനമാക്കി, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍, ഉള്‍പ്പെടെയുള്ള ആരോഗ്യ പരിപാലന പ്രൊഫഷണലുകള്‍ക്ക് അവരുടെ പതിവ് ഉത്തരവാദിത്തങ്ങള്‍ക്കോ ക്രമീകണങ്ങള്‍ക്കോ പുറത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനും തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.