'മെയ്ഡ് ഇന്‍ കാനഡ' ഇന്‍ഹേല്‍ കോവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട പരീക്ഷണത്തിലേക്ക്

By: 600002 On: Jan 20, 2023, 8:48 AM

കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. വൈറസ് ബാധയെ തടുക്കാനായി നിരവധി രീതികളിലുള്ള വാക്‌സിനേഷനുകളും പരീക്ഷിക്കുന്നുണ്ട്. കാനഡയിലും ഗവേഷകര്‍ പുതിയ പ്രതിരോധമരുന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളിലാണ് ഗവേഷകര്‍. ഇത്തരത്തില്‍ ശ്വസിക്കാന്‍ കഴിയുന്ന കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന ശ്രമത്തിലാണ് ഒന്റാരിയോ ഹാമില്‍ട്ടണിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. ഇന്‍ഹേല്‍ഡ് വാക്‌സിന്റെ പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അടുത്തത് മനുഷ്യരില്‍ പരീക്ഷിക്കുന്ന രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 

കുത്തിവെക്കുന്ന വാക്‌സിനുകളേക്കാള്‍ പ്രതിരോധ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇന്‍ഹേല്‍ഡ് എയ്‌റോസോള്‍ വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമാണെന്ന് പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ പ്രധാനമായും ശ്വസന നാളിയെയും ശ്വാസകോശങ്ങളെയുമാണ് മുഖ്യമായും ബാധിക്കുക. 

വാക്‌സിന്റെ ഒന്നാം ഘട്ടത്തില്‍ 30 ഓളം പേരിലാണ് പരീക്ഷിച്ചത്. വരും മാസങ്ങളില്‍ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷണങ്ങളില്‍ കുറഞ്ഞത് മൂന്ന് എംആര്‍എന്‍എ വാക്‌സിന്‍ സ്വീകരിച്ച മറ്റ് ആരോഗ്യപ്രശ്‌നമുള്ള 500 പേരിലാണ് വാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണങ്ങളും നിരീക്ഷിക്കുന്നതെന്ന് ഗവേഷകര്‍ അറിയിച്ചു.