റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് വൊളോദിമിര്‍ സെലന്‍സ്‌കി

By: 600021 On: Jan 19, 2023, 4:05 PM

ഹെലികോപ്റ്റര്‍ അപകടത്തില്‍ യുക്രൈന്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ കൊല്ലപ്പെട്ടതിന് പിന്നാലെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് വെളിപ്പെടുത്തി  യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. പത്ത് മാസവും മൂന്നാഴ്ചകളും നീണ്ടുനിന്ന യുദ്ധം തങ്ങളായിരുന്നില്ല  തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇത് അവസാനിപ്പിക്കാന്‍ സമയമായി, തുടക്കം മുതല്‍ ഈ യുദ്ധം അത്ര നല്ലതായിരുന്നില്ലെന്നും  സെലന്‍സ്കി  പറഞ്ഞു.