റെക്കോഡ് ഗോളുകൾ സ്വന്തമാക്കിയ ഖത്തർ ലോകകപ്പിന് സാക്ഷിയായത് 262 ബില്യൺ ആളുകളെന്നും ലോകകപ്പിലെ സർവകാല റെക്കോർഡാണിതെന്നും വ്യക്തമാക്കി ഫിഫ. ലുസൈൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫൈനൽ മത്സരം മാത്രം 1.5 ബില്യൺ ആളുകൾ കണ്ടതായാണ് കണക്കുകൾ. 1994 ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകർ എത്തിയ മത്സരവും ഖത്തറിലേത് തന്നെ. 172 ഗോളുകളാണ് ഖത്തറിൽ വലകുലുക്കിയത്. 171 ഗോളുകൾ പിറന്ന 1998, 2014 ലോകകപ്പുകളെ പിറകിലാക്കിയാണ് ഖത്തർ ലോകകപ്പ് റെക്കോഡ് സ്വന്തമാക്കിയത്. ഫിഫ തന്നെയാണ് ഔദ്യോഗിക ട്വിറ്ററിലൂടെ ഇന്ന് കണക്കുകൾ പുറത്തുവിട്ടത്