ന്യൂസിലാൻഡിൽ രാജി പ്രഖ്യാപിച്ച്  പ്രധാനമന്ത്രി ജസീന്ത ആ‍‍ർഡെൻ 

By: 600021 On: Jan 19, 2023, 3:30 PM

ഒക്ടോബർ 14ന്  പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ന്യൂസിലാൻഡിൽ അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി പ്രധാനമന്ത്രി ജസീന്ത ആ‍‍ർഡെൻ.  ഒരു തെരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജം ഇല്ലെന്ന് വ്യക്തമാക്കിയ അവർ കാലാവധി തീരാൻ പത്തുമാസം ബാക്കി നിൽക്കെ  അടുത്ത മാസം 7ന്  പ്രസിഡന്റ് സ്ഥാനവും ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും.  കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുമെന്നും ആ‍‍ർഡെൻ വ്യക്തമാക്കി