വിലക്കയറ്റം തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ മധ്യവർഗത്തെ ബാധിക്കുന്നത് പരിഗണിച്ച് കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കുകള്‍ കുറക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിനോട് അനുമതി തേടി ധനമന്ത്രാലയം. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യത്തെ മധ്യവർഗത്തിന് ആശ്വാസകരമായ തീരുമാനം കേന്ദ്ര സർക്കാർ സ്വീകരിക്കുമോ എന്നതിലാണ് ആകാംഷ. 2014 ന് ശേഷം നികുതി നിരക്കുകളില്‍ മാറ്റം വരുത്താത്തതിനാൽ നിലവിൽ 2.5 ലക്ഷംവരെയുള്ള വരുമാനത്തിന് നികുതിയില്ല. നിലവിലെ നിരക്കുകൾ നിലനിർത്തി 2020 ല്‍ പുതിയ ആദായ നികുതി സംവിധാനം നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിരുന്നു.