പിരിച്ചുവിടല്‍ തുടങ്ങി ആമസോണ്‍; 18,000 പേര്‍ക്ക് ജോലി നഷ്ടമാകും 

By: 600002 On: Jan 19, 2023, 12:33 PM


സാമ്പത്തികമാന്ദ്യ ഭീഷണികള്‍ക്കിടെ ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് ചുരുക്കല്‍ തുടങ്ങി ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. കമ്പനിയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് തുടക്കമായിരിക്കുന്നത്. പിരിച്ചുവിടലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവടങ്ങളിലെ ജീവനക്കാര്‍ക്ക് മെമ്മോ നല്‍കി. യുഎസ് സാങ്കേതിക മേഖലയില്‍ പിരിച്ചുവിടല്‍ പുതിയതാണ്. ഏകദേശം 18,000 ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 

കമ്പനിയുടെ റീട്ടെയ്ല്‍ ഡിവിഷനെയും മാനവ വിഭവശേഷി വകുപ്പിനെയുമാകും ഇത്തവണത്തെ പിരിച്ചുവിടല്‍ സാരമായി ബാധിക്കുക. പിരിച്ചുവിടുന്നവരില്‍ പുതുമുഖങ്ങളും പരിചയസമ്പന്നരായ ജീവനക്കാരുമുണ്ട്.  ജീവനക്കാര്‍ക്ക് 5 മാസത്തെ ശമ്പളം നല്‍കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.