കൂടുതല്‍ വിദ്യാസമ്പന്നരായിട്ടും കാനഡയില്‍ കുറഞ്ഞ വരുമാനം നേടുന്നത് വിസിബിള്‍ മൈനോറിറ്റികള്‍: റിപ്പോര്‍ട്ട് 

By: 600002 On: Jan 19, 2023, 11:25 AM

കാനഡയിലെ വിസിബിള്‍ മൈനോറിറ്റി ഗ്രൂപ്പിലുള്ളവരില്‍ ഭൂരിഭാഗം പേരും യൂണിവേഴ്‌സിറ്റി ബിരുദം നേടിയവരായിരിക്കും. എന്നാല്‍ മറ്റുള്ളവരെ പോലെ കൂടുതല്‍ ശമ്പളമുള്ള ജോലി കണ്ടെത്താനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ലും 2021 ലുമുള്ള സെന്‍സസ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടിരിക്കുന്നത്. ബിരുദം നേടി രണ്ട് വര്‍ഷത്തിന് ശേഷം വിസിബിള്‍ മൈനോറിറ്റികള്‍ക്ക് നല്ല വരുമാനമുള്ള ജോലി കണ്ടെത്തുന്നതിന് രാജ്യത്ത് പ്രയാസമാണ്. യൂണിയനില്‍ അംഗങ്ങളാകാത്തതും, കുറഞ്ഞ പെന്‍ഷന്‍ പ്ലാന്‍ കവറേജും ഇവരെ പിറകോട്ടടിപ്പിക്കുന്നു. എന്നാല്‍ വംശീയപരമായും ലിംഗഭേദപരമായും കണ്ടെത്തലുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 

ബിരുദം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനു ശേഷമുള്ള തൊഴില്‍ വരുമാനം യൂണിവേഴ്‌സിറ്റി ബിരുദമുള്ള റേഷ്യലൈസ്ഡ് സ്ത്രീകള്‍ക്കിടയില്‍ പ്രതിവര്‍ഷം ശരാശരി 45,700 ഡോളറാണ്. ബിരുദമുള്ള റേഷ്യലൈസ്ഡ് പുരുഷന്മാര്‍ 51,600 ഡോളര്‍ സമ്പാദിക്കുമ്പോള്‍ നോണ്‍-റേഷ്യലൈസ്ഡ് പുരുഷന്മാര്‍ 54,100 ഡോളറാണ് സമ്പാദിക്കുന്നത്. 

കൊറിയന്‍ വംശജര്‍, ചൈനീസ് വംശജര്‍, ജാപ്പനീസ്, ദക്ഷിണേഷ്യക്കാര്‍, പശ്ചിമേഷ്യക്കാര്‍, അറബികള്‍, ഫിലിപ്പിനോകള്‍ എന്നിവരുള്‍പ്പെടെ രാജ്യത്തെ നിരവധി വംശീയ ജനവിഭാഗങ്ങള്‍ക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമാണുള്ളതെന്ന് ഫെഡറല്‍ ഏജന്‍സി വ്യക്തമാക്കുന്നു.