ക്യുബെക്കിലെ മിനിമം വേതനം 15.25 ഡോളറായി ഉയര്‍ത്തും

By: 600002 On: Jan 19, 2023, 9:49 AM

 

ക്യുബെക്കിലെ മിനിമം വേതനം 15.25 ഡോളറായി ഉയര്‍ത്തുമെന്ന് തൊഴില്‍മന്ത്രി ജീന്‍ ബൗളറ്റ് പ്രഖ്യാപിച്ചു. നിലവിലെ മിനിമം വേതനത്തില്‍ ഒരു ഡോളറാണ് വര്‍ധിപ്പിക്കുന്നത്. പുതിയ മിനിമം വേതനം മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ അഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്ന മിനിമം വേജ് വര്‍ക്കറിന് ഒരു വര്‍ഷം അധികമായി ഏകദേശം 2,000 ഡോളര്‍ ലഭിക്കും. 

കഴിഞ്ഞ വര്‍ഷം മെയ്യിലാണ് മിനിമം വേതനം 13.50 ഡോളറില്‍ നിന്ന് 14.25 ഡോളറായി ഉയര്‍ത്തിയത്. വരാനിരിക്കുന്ന ശമ്പള വര്‍ധന 164,100 സ്ത്രീകള്‍ ഉള്‍പ്പെടെ പ്രവിശ്യയിലുടനീളമുള്ള 298,900 ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.