2022 ല്‍ വാന്‍കുവറിലുണ്ടായ 10 തീപിടുത്ത മരണങ്ങളില്‍ അഞ്ചെണ്ണം ലിഥിയം അയേണ്‍ ബാറ്ററി പൊട്ടിത്തെറിച്ചെന്ന് ഫയര്‍ റെസ്‌ക്യൂ സര്‍വീസസ്  

By: 600002 On: Jan 19, 2023, 9:37 AM

2022 ല്‍ വാന്‍കുവറില്‍ രേഖപ്പെടുത്തിയ പത്ത് തീപിടുത്ത മരണങ്ങളില്‍ പകുതിയും ലിഥിയം അയേണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിച്ചാണെന്ന് വാന്‍കുവര്‍ ഫയര്‍ റെസ്‌ക്യു സര്‍വീസസ്. ബാറ്ററി റീചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടങ്ങളെല്ലാം തന്നെ ഉണ്ടായിരിക്കുന്നതെന്ന് അഗ്നിമശമന സേന ട്വിറ്ററില്‍ കുറിക്കുന്നു. ബാക്കിയുള്ള മരണങ്ങളുടെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. 

കേടുപാട് വന്ന ബാറ്ററികള്‍ അമിതമായി ചാര്‍ജ് ചെയ്യുകയോ മോഡിഫൈ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അഗ്നിശമന സേന മുന്നറിയിപ്പ് നല്‍കുന്നു. 

ഇലക്ട്രിക് ബൈക്കുകള്‍ പോലുള്ള ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളിലാണ് പലരും മരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലും, ജൂണിലുമാണ് ഇത്തരം അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.