റെക്കോർഡ് വരുമാനത്തിൽ ശബരിമല; കാണിക്ക എണ്ണലിൻ്റെ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈ കോടതി നിർദേശം 

By: 600021 On: Jan 18, 2023, 6:53 PM

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം  ലഭിച്ച  ശബരിമലയിൽ കാണിക്ക എണ്ണലിന്‍റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർക്ക് ഹൈ കോടതി നിർദേശം.  എണ്ണുന്നതിൽ  അപാകതയുണ്ടോ എന്നറിയിക്കാൻ ദേവസ്വം വിജിലൻസിനും കോടതി  നിർദേശം നൽകി. കഴിഞ്ഞ വ്യാഴാഴ്ച വരെ  കാണിക്കയായി മാത്രം കിട്ടിയത് ആകെ 310.40 കോടി രൂപയാണ്. അപ്പം അരവണ വില്‍പനയിലൂടെ 141 കോടി രൂപയും കിട്ടി. നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കഴിഞ്ഞ രണ്ട് സീസണിലും വരുമാനം കുറവായിരുന്നു. 212 കോടി രൂപ ആണ്  മുൻപുള്ള  റെക്കോർഡ് വരുമാനം. കാണിക്കകളും നോട്ടുകളും എണ്ണാനായി 60 ജീവനക്കാരെ അധികമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.