തീവ്രവാദ ലോഞ്ച് പാഡുകൾ സജീവം; റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് ജമ്മു കശ്മീരിൽ ജാഗ്രതാ നിർദേശം 

By: 600021 On: Jan 18, 2023, 6:14 PM

അന്താരാഷ്ട്ര അതിർത്തിയിൽ തീവ്രവാദ ലോഞ്ച് പാഡുകൾ സജീവമായെന്ന  സൂചനയെത്തുടർന്ന്  ജമ്മു കശ്മീരിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐഎസ്  തയ്യാറാക്കിയ മസ്രൂർ ബഡാ ഭായ്, ചപ്രാൽ, ലൂണി, ഷകർഗഡ് എന്നീ തീവ്രവാദ ലോഞ്ച്  പാഡുകളിൽ ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ തീവ്രവാദികൾ ഒത്തു കൂടുന്നതായാണ് റിപ്പോർട്ട്. 50ൽ അധികം തീവ്രവാദികൾ നിലവിൽ ഈ ലോഞ്ച് പാഡിലുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.  മേഖലയിൽ ഭീകരാക്രമണം ഉണ്ടാകാതിരിക്കാൻ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്.