രാജ്യം മികച്ച ദിനങ്ങൾക്കായി പ്രവർത്തിക്കുന്ന അവസരത്തിൽ  സിനിമയ്‌ക്കെതിരായ പരാമർശങ്ങൾ അനാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  

By: 600021 On: Jan 18, 2023, 5:56 PM

രാജ്യ ഭരണത്തിനും പാർട്ടി പ്രവ‍ർത്തനത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വേളയിൽ  സിനിമയ്ക്ക് എതിരായ പരാമർശങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും ശരിയായ പ്രവണതയല്ലെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി. ഇത്തരത്തിലുള്ള അനാവശ്യമായ പരാമർശങ്ങൾ ഒഴിവാക്കാൻ  ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തിൽ മോദി ആവശ്യപ്പെട്ടു. രാജ്യത്ത് മികച്ച ദിനങ്ങൾ വരാനിരിക്കുമ്പോൾ  സ്വാതന്ത്ര്യത്തിന്‍റെ അമൃത് കാലത്തെ കർത്തവ്യ കാലമാക്കി മാറ്റുകയാണ് ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നിർദേശിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിവിധ ഭാഷകൾ സംസാരിക്കുന്നവരെ ഒരുമിപ്പിക്കാൻ കാശി-തമിഴ് സംഗമം പോലുള്ള പരിപാടികൾ എല്ലായിടത്തും നടത്തമെന്നും എല്ലാവരുടെയും രാജ്യമാണ് ഇത് എന്ന സന്ദേശം നൽകാൻ  പൂർണമായും പ്രവർത്തനങ്ങളിലേക്ക് നീങ്ങണമെന്നും പ്രവർത്തകരോടും നേതാക്കളോടും മോദി ആഹ്വാനം ചെയ്തു.