കൊവിഡ് കിറ്റ് അഴിമതി; വിയറ്റ്നാം പ്രസിഡന്‍റ് രാജിവച്ചു

By: 600021 On: Jan 18, 2023, 5:15 PM

കൊവിഡ് -19 ടെസ്റ്റിംഗ് കിറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട  അഴിമതിയാരോപണങ്ങൾക്ക് പിന്നാലെ വിയറ്റ്നാം പ്രസിഡന്‍റ്  നുയെൻ ഷ്വാൻ ഫുക്ക് രാജിവച്ചു. ദേശീയ അസംബ്ലിയിൽ പ്രസിഡന്റിനെ രാജിക്ക് അംഗീകാരം നൽകും. കൊവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍  100 ലേറെ ഉദ്യോഗസ്ഥരെയും ചില ബിസിനസുകാരെയും നേരത്തേ അറസ്റ്റ് ചെയ്യുകയും  രണ്ട് ഉപപ്രധാനമന്ത്രിമാരെ പുറത്താക്കുകയും ചെയ്തിരുന്നു.