യുക്രൈനിൽ  ഹെലികോപ്റ്റർ അപകടം; ആഭ്യന്തരമന്ത്രിയും രണ്ടു കുട്ടികളുമടക്കം 18 പേർ കൊല്ലപ്പെട്ടു 

By: 600021 On: Jan 18, 2023, 5:03 PM

യുക്രൈനിലെ കീവിൽ ശിശു പരിപാലന കേന്ദ്രത്തിനു സമീപം  ഹെലികോപ്റ്റർ തകർന്ന് വീണ് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേർ കൊല്ലപ്പെട്ടു. യുക്രൈൻ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി, സഹമന്ത്രി യഹീൻ യെനിൻ, ആഭ്യന്തര സെക്രട്ടറി യൂരി ലുബ്‌കോവിച്, രണ്ടു കുട്ടികൾ  എന്നിവരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾ സന്ദർശിക്കാൻ പോവുകയായിരുന്നു  സംഘം. സെലൻസ്കി മന്ത്രിസഭയിലെ ഏറ്റവും പ്രമുഖനും, യുദ്ധമുഖത്ത് യുക്രൈന്‍റെ ധീരമായ മുഖങ്ങളിൽ ഒരാളുമായിരുന്ന ഡെനിസ് മൊണാസ്റ്റിർസ്‌കി ഒരു ഘട്ടത്തിൽ രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദത്തിലേക്കുവരെ പരിഗണിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു.അപകട കാരണം വ്യക്തമായിട്ടില്ല.