കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുമെന്ന് നഴ്‌സുമാരുടെ ഭീഷണി; മോണ്‍ട്രിയല്‍ ഹോസ്പിറ്റലില്‍ മീഡിയേറ്ററെ നിയമിക്കുന്നു  

By: 600002 On: Jan 18, 2023, 10:59 AM

മോണ്‍ട്രിയലിലെ മെയ്‌സനുവ് റോസ്മണ്ട്(Maisonneuve Rosemont) ഹോസ്പിറ്റലിലെ എമര്‍ജന്‍സി റൂമിലുണ്ടായ നഴ്‌സിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ഒരു ഔട്ട്‌സൈഡ് മീഡിയേറ്ററെ നിയമിക്കാന്‍ ഒരുങ്ങുകയാണ് ക്യുബെക്ക് സര്‍ക്കാര്‍. ഹോസ്പിറ്റലിലെ 115 നഴ്‌സുമാരില്‍ 90 ലധികം പേരും ജോലി രാജിവെക്കുമെന്ന് ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെയാണ് ക്യുബെക്ക് ആരോഗ്യമന്ത്രി ക്രിസ്റ്റിന്‍ ദുബെ പ്രശ്‌നപരിഹാരത്തിനായി പുറത്തു നിന്നും ഒരു മീഡിയേറ്ററെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. 

ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ഓവര്‍ടൈം ചുമത്തിയതിന് മാനേജര്‍ ഉടന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. തിങ്കളാഴ്ച നടന്ന എമര്‍ജന്‍സി റൂം നഴ്‌സുമാരുടെ പ്രകടനത്തില്‍ പൂട്ടിയ എമര്‍ജന്‍സി റൂം  ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് വീണ്ടും തുറന്നത്.