ടൊറന്റോയില്‍ കാര്‍ മോഷണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം തുടങ്ങിയതിന് ശേഷം പ്രതിദിനം 32 കാറുകളെങ്കിലും മോഷ്ടിക്കപ്പെട്ടതായാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം മോഷണങ്ങള്‍ കൂടുതലാണെന്നാണ് പോലീസ് പറയുന്നത്. ഇതിന് കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത് ഡിജിറ്റല്‍ സംവിധാനങ്ങളെക്കുറിച്ചുള്ള മോഷ്ടാക്കളുടെ അറിവാണ്. സാങ്കേതിക തന്ത്രങ്ങള്‍ പഠിച്ച കള്ളന്മാരാണ് കാര്‍ മോഷണം കൂടുതലായും നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇത് തടയാനായി കൂടുതല്‍ സാങ്കേതിക സംവിധാനങ്ങളോടെ കാറുകള്‍ നിര്‍മിക്കാന്‍ നിര്‍മാണ കമ്പനികളോട് ആഹ്വാനം ചെയ്യുകയാണ് പോലീസ്.
കാര്‍ ഉടമയുടെ കയ്യിലുള്ള താക്കോലിന് സമാനമായ ഡമ്മി കീ ഉപയോഗിച്ചുള്ള മോഷണം, കാറിന്റെ ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തുക, കാറിനുള്ളില്‍ ഉണ്ടെന്ന് കരുതാന്‍ കീ ഫോബിന്റെ സിഗ്നലുകള്‍ വലുതാക്കാന്‍ കഴിയുന്ന ടൂളുകള്‍ തുടങ്ങിയ ഡിജിറ്റല്‍ തന്ത്രങ്ങളിലൂടെയാണ് മോഷ്ടാക്കള്‍ വില കൂടിയ കാറുകള്‍ മോഷ്ടിക്കുന്നത്. തന്ത്രപരമായി മിനിറ്റുകള്‍ക്കുള്ളിലാണ് കാറുകള്‍ ഇവര്‍ മോഷ്ടിച്ച് കടന്നുകളയുന്നത് എന്നത് കൊണ്ട് തന്നെ േേപാലീസിന് പ്രതികളെ പിടികൂടാനും താമസമുണ്ടാകും.
ഇത്തരത്തില്‍ സൈബര്‍ അറ്റാക്കുകള്‍ നടത്തിയുള്ള മോഷണങ്ങള്‍ തടയുന്നതിനായി കാര്‍ നിര്‍മാണ കമ്പനികള്‍ ഇവയെ പ്രതിരോധിക്കാനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ അവതരിപ്പിക്കുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സൈബര്‍ സെക്യൂരിറ്റി വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ സുരക്ഷ വര്‍ധിപ്പിച്ച് ഭാവിയിലെ ആക്രമണങ്ങളെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നു.