കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ വിശദീകരണകുറിപ്പ്. പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്ഥാനെ അടിമുടി ഉലയ്ക്കുന്ന സാഹചര്യത്തിൽ അയൽക്കാരായ ഇരു രാജ്യങ്ങളും തമ്മിൽ കലഹമല്ല, വികസനമാണ് വേണ്ടതെന്ന് ഷഹബാസ് ഷെരീഫ് വിശദീകരണകുറിപ്പില്‍ പറയുന്നു. എന്നാൽ ഭീകരതയ്ക്കുള്ള പരസ്യ പിന്തുണ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് ഇല്ലെന്ന നിലപാട് ഇന്ത്യ അവർത്തിച്ചു. കശ്മീർ ആഭ്യന്തര വിഷയം ആണെന്നും മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി ചർച്ചകൾ സാധ്യമല്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനും ഇന്ത്യയുമായുണ്ടായ മൂന്നു യുദ്ധത്തിലും ദുരന്തവും പട്ടിണിയും മാത്രമാണ് ഉണ്ടായത്. യുദ്ധങ്ങളിൽനിന്ന് പാകിസ്ഥാൻ പാഠം പഠിച്ചു. ഇതായിരുന്നു പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രസ്താവന തിരുത്തി അദ്ദേഹം വിശദീകരണകുറിപ്പ് പുറത്തിറക്കിയത്