നോര്‍ത്തേന്‍ ക്യുബെക്കില്‍ ജെയിംസ് ബേ കമ്പനിയുടെ പുതിയ ലിഥിയം ഖനിക്ക് വന്യജീവി സംരക്ഷണം, തദ്ദേശവാസികളുടെ ഭൂമി സംരക്ഷണം തുടങ്ങിയവയുള്‍പ്പെടെയുള്ള 270 ല്‍ അധികം വ്യവസ്ഥകളോടെ മുന്നോട്ട് പോകാമെന്ന് എണ്‍വയോണ്‍മെന്റ് മിനിസ്റ്റര്‍ സ്റ്റീവന്‍ ഗില്‍ബോള്‍ട്ട്. ലിഥിയം ഖനന പദ്ധതി ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയില്ലെന്ന അവലോകനത്തെ തുടര്‍ന്നാണ് മന്ത്രി ഖനിക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നതെന്നാണ് സൂചന.
പ്രാദേശിക ക്രീ കമ്മ്യൂണിറ്റികളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ഖനിക്ക് അനുമതി നല്‍കിയതായി ട്വീറ്റീല്‍ മന്ത്രി അറിയിച്ചു. ലോ-കാര്‍ബണ്‍ ഇക്കണോമി കെട്ടിപ്പടുക്കുന്നതില്‍ പ്രധാനമായ പ്രൊജക്ടാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടോളം ജെയിംസ് ബേ ഖനിയില്‍ നിന്നും ലിഥിയം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രധാനമായും നോര്‍ത്ത് അമേരിക്കയുടെ ഇലക്ട്രിക് വാഹന, ബാറ്ററി നിര്‍മാണ വ്യവസായങ്ങള്‍ കൂടുതല്‍ പ്രയോജനകരമാകും ഈ ഖനിയെന്നാണ് കരുതുന്നത്.