റെഡ് ഡീറില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് ആര്‍സിഎംപി 

By: 600002 On: Jan 17, 2023, 11:42 AM

റെഡ് ഡീറില്‍ നിന്നും ഞായറാഴ്ച മുതല്‍ കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് സെന്‍ട്രല്‍ ആല്‍ബെര്‍ട്ട മൗണ്ടീസ്. റോക്‌സാന്‍ ഡിക്ക്(15), സിയറാ പെറ്റിറ്റ്(13), എബി സാവോറി(15) എന്നീ പെണ്‍കുട്ടികളെയാണ് കാണാതായത്. ഇവരെ കാണാതായത് മുതല്‍ പോലീസ് തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഇവരെ കാണാതായതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 

മൂവരും ഒന്നിച്ചായിരിക്കാനാണ് സാധ്യതയെന്നാണ് പോലീസ് കരുതുന്നത്. സുരക്ഷിതരായിരിക്കാമെന്നാണ് വിശ്വസിക്കുന്നതെന്നും പോലീസ് അറിയിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ റെഡ് ഡീര്‍ ആര്‍സിഎംപിയെ 403-406-22-00 എന്ന നമ്പറില്‍ വിളിച്ച് വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടു.