മര്‍ഖാമില്‍ വിമാനത്താവളത്തിന് സമീപമുള്ള റോഡില്‍ ചെറുവിമാനം ഇടിച്ചിറക്കി 

By: 600002 On: Jan 17, 2023, 9:21 AM

മര്‍ഖാമിലെ വിമാനത്താവളത്തിന് സമീപമുള്ള റോഡില്‍ ചെറുവിമാനം ഇടിച്ചിറക്കിയതായി യോര്‍ക്ക് റീജിയണല്‍ പോലീസ്(YRP)  അറിയിച്ചു. ടൊറന്റോ ബട്ടണ്‍വില്ലെ മുനിസിപ്പല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള 16 അവന്യുവിലാണ് അപകടം നടന്നത്. റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തെന്നിമാറി റോഡിലേക്ക് ഇടിച്ചുകയറിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

അതേസമയം, അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും യോര്‍ക്ക് റീജിയണല്‍ പോലീസ് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. 

അപകടത്തിന് പിന്നാലെ വുഡ് ബൈന്‍ അവന്യുവിനും ഹൈവേ 404 നും ഇടയിലുള്ള 16 അവന്യു വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കുകള്‍ പരുക്കേറ്റ രണ്ട് പേരെ പരിശോധിച്ചതായി പറഞ്ഞു.