കാല്‍ഗറിക്കും സസ്‌ക്കാച്ചെവനിനുമിടയിലെ സര്‍വീസ് അവസാനിപ്പിച്ച് എയര്‍ കാനഡ 

By: 600002 On: Jan 17, 2023, 9:11 AM

കാല്‍ഗറിക്കും സസ്‌ക്കാച്ചെവനിലെ രണ്ട് നഗരങ്ങളായ സസ്‌ക്കാറ്റൂണ്‍, റെജൈന എന്നിവയ്ക്കുമിടയില്‍ നേരിട്ടുള്ള ഫ്‌ളൈറ്റ് സര്‍വീസ് അവസാനിപ്പിക്കുന്നതായി എയര്‍ കാനഡ. ടൊറന്റോ, വാന്‍കുവര്‍, മോണ്‍ട്രിയല്‍ എന്നീ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യവും ശ്രദ്ധയും നല്‍കുന്നതിനായാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് 2022 ഡിസംബറില്‍ എയര്‍ കാനഡ പ്രഖ്യാപിച്ചിരുന്നു. 

അതേസമയം, എയര്‍ കാനഡയുടെ പ്രഖ്യാപനത്തിന് പിന്നാലെ ലോ കോസ്റ്റ് എയര്‍ലൈനായ ഫ്‌ളെയര്‍ എയര്‍ലൈന്‍സ് മെയ് മാസം മുതല്‍ കാല്‍ഗറിക്കും സസ്‌ക്കാറ്റൂണിനുമിടയില്‍ പ്രതിദിന ഫ്‌ളൈറ്റ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ വെസ്റ്റ് ജെറ്റ് കാല്‍ഗറിക്കും സസ്‌ക്കാച്ചെവനിലേക്കുമുള്ള നേരിട്ടുള്ള ഫ്‌ളൈറ്റ് സര്‍വീസ് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.