അടുത്ത 12 മാസത്തിനുള്ളില്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുള്ളതായി 70 ശതമാനത്തിലധികം ഉപഭോക്താക്കളും മൂന്നില്‍ രണ്ട് ബിസിനസ് സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് കാനഡയുടെ സര്‍വേ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം വില്‍പ്പന നിരക്ക് കുറയുമെന്ന് മൂന്നിലൊന്ന് സ്ഥാപനങ്ങളും കരുതുന്നതായി ബാങ്ക് ഓഫ് കാനഡ പുറത്തിറക്കിയ ബിസിനസ് ഔട്ട് ലുക്ക് സര്‍വേ സൂചിപ്പിക്കുന്നു. വര്‍ധിച്ചുവരുന്ന പലിശ നിരക്ക്, കുറഞ്ഞ ഗാര്‍ഹിക ചെലവ്, മാന്ദ്യത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍എന്നിവയാണ് ഡിമാന്‍ഡ് കുറയുന്നത് കാരണമായി സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
മിക്ക ബിസിനസ് സ്ഥാപനങ്ങളും താരതമ്യേന മിതമായ തോതില്‍ മാത്രമേ മാന്ദ്യം അനുഭവപ്പെടൂ എന്നാണ് വിശ്വസിക്കുന്നത്. ഉയര്‍ന്ന പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ കനേഡിയന്‍ ഉപഭോക്താക്കള്‍ യാത്ര, താമസം, വിനോദം എന്നിവ വെട്ടിക്കുറയ്ക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി.