വേൾഡ് മലയാളി കൗൺസിൽ  അമേരിക്ക റീജിയണിൻ്റെ  നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

By: 600109 On: Jan 17, 2023, 3:37 AM

വേൾഡ് മലയാളി കൗൺസിൽ  അമേരിക്ക റീജിയണിൻ്റെ  നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ജനുവരി 15  ന്  വിർച്യുൽ ആയി ആണ് ആഘോഷങ്ങൾ നടന്നത്. ചടങ്ങിൽ മലയാളികൾക്ക് സുപരിചിതനായ Rev. Fr. ജോസഫ് പുത്തൻ പുരക്കലും  സിനിമ പിന്നണി ഗായിക രഞ്ജിനി ജോസും മുഖ്യാതിഥികളായിരുന്നു. 

 

 

ജോവന്ന ജോണിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി  ചടങ്ങിൽ  വേൾഡ് മലയാളി കൗൺസിൽ  അമേരിക്ക റീജിയൺ  ജനറൽ സെക്രട്ടറി അനീഷ് ജെയിംസ് സ്വാഗതം അർപ്പിച്ചു. തുടർന്ന് വേൾഡ് മലയാളി കൗൺസിൽ  അമേരിക്ക റീജിയൺ ചെയർമാൻ ചാക്കോ കോയിക്കലത്ത്, പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ  എന്നിവർ പ്രസംഗിച്ചു. 

 

അമേരിക്കൻ റീജിയണിലെ  വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ വളരെ ശ്രദ്ധേയമായി.  ഇതിൽ നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നും അലക്സാണ്ടർ പാപ്പച്ചൻ അവതരിപ്പിച്ച അതിമനോഹരമായ ഗാനം, ന്യൂ ജേഴ്‌സി പ്രൊവിൻസിൽ നിന്നും മാലിനി നായരും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നും തന്നെയുള്ള ടിയാന  ഷാനിന്റെ ഗാനം, ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് അംഗങ്ങൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, നോർത്ത് ടെക്സാസ് പ്രൊവിൻസിൽ  നിന്നും സിംഗിംഗ് സിസ്റ്റേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന സാന്ദ്രാ മരിയ , അമൃതാ  ലിസ്, എവെലിൻ ബിനോയ് എന്നിവരുടെ മനോഹരമായ മെഡ്‌ലി, ന്യൂയോർക്ക് പ്രൊവിൻസിൽ നിന്നുമുള്ള ഗ്രൂപ്പ് ഡാൻസ്, ഫ്ലോറിഡ പ്രൊവിൻസിൽനിന്നും ആൻജെലയും ആബേൽ സോണിയും അവതരിപ്പിച്ച ഡ്യൂയറ്റ്  സോങ്, ഹൂസ്റ്റൺ പ്രൊവിൻസിൽ നിന്നുമുള്ള ഗ്രൂപ്പ് ഡാൻസ്, ആൽബെർട്ടാ പ്രൊവിൻസിൽ  നിന്നും ദേവിത ദീപു അന ചെറിയാൻ എന്നിവരുടെ ഡാൻസ്, മാധവി  ഉണ്ണിത്താനും  സംഘവും അവതരിപ്പിച്ച ഡാൻസ് എന്നീ  പരിപാടികൾ  എടുത്തു പറയത്തക്കവിധം പ്രേക്ഷകരെ ആസ്വദിപ്പിച്ച കലാപരിപാടികൾ ആയിരുന്നു. കൂടാതെ ജെയ്‌സൺ  കാലിയങ്കരയുടെ ക്രിസ്മസ് ന്യൂ ഇയർ ജിയോപാഡി ചടങ്ങിൽ പങ്കെടുത്തവർക്ക്  തമാശയോടൊപ്പം വിജ്ഞാനപ്രദവുമായ ഒരു അനുഭവം ഉളവാക്കി. 

 

 

 

വേൾഡ് മലയാളി കൗൺസിൽ  ഗ്ലോബൽ ജനറൽ സെക്രട്ടറി പിൻന്റോ കണ്ണംപള്ളി , വേൾഡ് മലയാളി കൗൺസിൽ  അമേരിക്ക റീജിയൺ അഡ്വൈസറി ബോർഡ് ചെയർമാൻ  ഫിലിപ്പ് തോമസ്, വേൾഡ് മലയാളി കൗൺസിൽ  അമേരിക്ക റീജിയൺ വൈസ് പ്രസിഡന്റ് (ഓർഗനൈസഷൻ) ജിബ്‌സൺ മാത്യു എന്നിവർ ആശംസ പ്രസംഗം നടത്തി. 

വ്യക്തിപരമായ ചില കാരണങ്ങളാൽ ആഘോഷങ്ങളിൽ  പങ്കെടുക്കുവാൻ പറ്റിയില്ലെങ്കിലും വേൾഡ് മലയാളി കൗൺസിൽ   ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, പ്രസിഡന്റ് ജോൺ മത്തായി എന്നിവരുടെ നേതുത്വം സംഘാടകർക്ക്‌ വളരെയധികം പ്രചോദനം നല്കുന്നതാണെന്ന് അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ അറിയിച്ചു. 

 

ഡോ: ചിനോ  മണികരോട്ട് ആയിരുന്നു ചടങ്ങിന്റെ എം സി. വേൾഡ് മലയാളി കൗൺസിൽ  അമേരിക്ക റീജിയൺ ജോയിൻറ് സെക്രട്ടറി ഷാനു രാജൻ ആണ് ചടങ്ങുകൾക്ക് ടെക്‌നിക്കൽ സപ്പോർട്ട് നൽകിയത്. 

ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഒരു വൻ വിജയമാക്കി തീർത്ത എല്ലാവര്ക്കും വേൾഡ് മലയാളി കൗൺസിൽ  അമേരിക്ക റീജിയൺ വൈസ് ചെയർപേഴ്സൺ  ശാന്തപിള്ള കൃതജ്ഞത രേഖപ്പെടുത്തി.