എന്‍.ബി.ആര്‍ ഡിജിറ്റല്‍ സ്റ്റാമ്പ്  മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ബഹ്‌റൈൻ 

By: 600021 On: Jan 16, 2023, 7:25 PM

പുകയില  ഉല്‍പ്പന്നം ആധികാരികമാണെന്നും പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും  ഉറപ്പാക്കാന്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ”എന്‍ബിആര്‍ ഡിജിറ്റല്‍ സ്റ്റാമ്പ്” മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ബഹ്‌റൈന്‍ നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ.  എക്‌സൈസ് സാധനങ്ങളുടെ നിര്‍മ്മാണ ഘട്ടം മുതല്‍ ഉപഭോഗം വരെ ട്രാക്ക് ചെയ്യാൻ  ഡിജിറ്റല്‍ സ്റ്റാമ്പിലെ സുരക്ഷാ ഫീച്ചറുകളും കോഡുകളും വഴി  സാധ്യമാക്കുകയാണ് ഡിജിറ്റല്‍ സ്റ്റാമ്പ്‌ സ്‌കീൻ്റെ  ലക്ഷ്യം. ചരക്കുകടത്തിനെയും നിയമവിരുദ്ധ വ്യാപാരത്തെയും ചെറുക്കാനും വ്യാജമോ നിയമവിരുദ്ധമോ ആയ ഉല്‍പ്പന്നങ്ങളുടെ പ്രചാരത്തില്‍ നിന്ന് രക്ഷനേടാനും ഈ സംവിധാനം  സഹായകമാകുമെന്ന്  എന്‍.ബി ആര്‍ അറിയിച്ചു. ഉല്‍പ്പന്നത്തില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് പതിച്ചിട്ടില്ലെങ്കിലോ, ഉല്‍പ്പന്ന വിവരങ്ങള്‍ പൊരുത്തപ്പെടുന്നില്ലെങ്കിലോ ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനിലൂടെ എന്‍ബിആറിന് പരാതി നല്‍കാവുന്നതാണ്.