ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗൻ, ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫ് എന്നീ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടി പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. ബോയിംഗ് 787 ഡ്രീംലൈനര്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്‌ളൈറ്റുകളിൽ ബിസിനസ് ക്ലാസില്‍ 28 സീറ്റുകളും ഇക്കണോമിക് ക്ലാസില്‍ 262 സീറ്റുകളുമാണുള്ളത്. ഒക്ടോബര്‍ 1ന് ആരംഭിക്കുന്ന പുതിയ ഫ്‌ളൈറ്റ് സര്‍വീസുകള്‍ യുഎഇയിലെയും പ്രധാന യൂറോപ്യന്‍ നഗരങ്ങളിലെയും യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രാ അവസരം നല്‍കുമെന്നും അബുദാബിക്കും യൂറോപ്പിനും ഇടയിലുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുമെന്നും ഇത്തിഹാദ് എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടൂവ് ഓഫീസര്‍ അന്റൊനോള്‍ഡോ നെവെസ് പറഞ്ഞു.