കോവിഡ് ജാഗ്രത; സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പ്

By: 600021 On: Jan 16, 2023, 6:46 PM

കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കാനും സാമൂഹിക  അകലം പാലിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും ആരോഗ്യ വകുപ്പിൻ്റെ ഉത്തരവ്. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും, ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധമായും ധരിക്കണം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലവും  നിർബന്ധമാക്കി. ഭയപ്പെടേണ്ട അവസ്ഥ നിലവിൽ ഇല്ലെങ്കിലും ജാഗ്രത പാലിക്കുകയെന്ന അടിസ്ഥാനത്തിലാണ് ഉത്തരവ്.