സർക്കാർ വാഹനങ്ങൾക്ക്  ഇനിമുതൽ KL- 99 സീരീസ് രെജിസ്ട്രേഷൻ 

By: 600021 On: Jan 16, 2023, 6:31 PM

സർക്കാർ വാഹനങ്ങളുടെ  ദുരുപയോഗം തടയാൻ പ്രത്യേക നമ്പർ ഏർപ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ്. പ്രത്യേക നമ്പർ നൽകാൻ മോട്ടോർവാഹനവകുപ്പിൽ ചട്ടഭേദഗതി വേണ്ടിവരും. ഭേദഗതിയുണ്ടായാൽ സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഇനി മുതൽ KL- 99 സീരീസിലായിരിക്കും. സംസ്ഥാന സർക്കാർ വാഹനങ്ങള്‍ കെ.എൽ-99- എ വിഭാഗത്തിലും, കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേന്ദ്രസർക്കാർ വാഹനങ്ങള്‍ കെ.എൽ- ബി എന്ന വിഭാഗത്തിലും, തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ കെ.എൽ-99-സി എന്ന വിഭാഗത്തിലും, സർക്കാരിൻ്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ നമ്പർ കെ.എൽ-99-ഡി എന്ന വിഭാഗത്തിലുമായിരിക്കും ഇനി മുതൽ രജിസ്റ്റർ ചെയ്യുക.  സർക്കാർ ഉത്തരവ് ഇറങ്ങി കഴിഞ്ഞാൽ സർക്കാർ വാഹനങ്ങൾ പുതിയ സീരിയസിലേക്ക് റീ- രജിസ്റ്റർ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങൾ പുതിയ സീരിയസിലാകും പുറത്തിറങ്ങുക.