സുഗന്ധവ്യഞ്ജന വ്യാപാര മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി  വേൾഡ് സ്പൈസ് കോൺഗ്രസ്  

By: 600021 On: Jan 16, 2023, 5:53 PM

സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം  ‘വേൾഡ് സ്പൈസ് കോൺഗ്രസ്’ ൻ്റെ 14ാ-ആം പതിപ്പ്  ഫെബ്രുവരി 16 മുതൽ 18 വരെ മുംബൈയിലെ  സിഡ്കോ ഇന്റർനാഷണൽ കൺവെൻഷൻ സെൻററിൽ  നടക്കും. രാജ്യം ജി20 രാജ്യങ്ങളുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത പശ്ചാത്തലത്തിൽ  ജി20 രാജ്യങ്ങളിലെ സുഗന്ധവ്യഞ്ജന വ്യാപാര മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്  പരിപാടിയുടെ ലക്‌ഷ്യം.  കൊവിഡ് മഹാമാരിക്ക് ശേഷം സംഘടിപ്പിക്കുന്ന ആദ്യ സമ്മേളനത്തിൽ പ്രമുഖ നയരൂപകർത്താക്കൾ, റെഗുലേറ്ററി അതോറിറ്റികൾ, സുഗന്ധവ്യഞ്ജന അസോസിയേഷനുകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം പ്രമുഖ ജി20 രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും  പങ്കെടുക്കും. ആഗോള സുഗന്ധവ്യഞ്ജന കൂട്ടായ്മയെ നേരിൽ കാണാനും ഇന്ത്യൻ ബ്രാൻഡുകളെ കൂടുതൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുവാനും സമ്മേളനം അവസരം നൽകും.വിഷൻ 2030: സുസ്ഥിരത, ഉൽപ്പാദനക്ഷമത, നവീകര-, സഹകരണം, മികവ്, സുരക്ഷ എന്നതാണ് വേൾഡ് സ്പൈസ് കോൺഗ്രസ് 2023ൻ്റെ  പ്രമേയം.