'മാർത്തോമാ വിഷൻ' ഓൺലൈൻ ചാനൽ ലോഞ്ചിങ് ഫെബ്രുവരിയിൽ

By: 600084 On: Jan 16, 2023, 4:35 PM

പി പി ചെറിയാൻ, ഡാളസ്.

ന്യൂയോർക്ക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ രംഗത്ത് സജീവമാകുന്നു. സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ മാർത്തോമാ വിഷൻ(MAR THOMA VISION) ഫെബ്രുവരിയിൽ മിഴിതുറക്കും. സഭയുടെ മിഷൻ പ്രവർത്തനങ്ങൾ, വിവിധ പ്രോഗ്രാമുകൾ, അറിയിപ്പുകൾ, ധ്യാനം, അഭിമുഖങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവ മാർത്തോമാ വിഷൻ ഓൺലൈൻ ചാനലിലൂടെ ലോകമെങ്ങുമുള്ള സഭാജനങ്ങൾക്ക് ലഭ്യമാവും.

അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ(ചെയർമാൻ), റവ. സി. വി സൈമൺ(സഭാ സെക്രട്ടറി), രാജൻ ജേക്കബ്(സഭാ ട്രസ്റ്റി), സാം ചെമ്പകത്തിൽ(കൺവീനർ), ഡി. എസ്. എം. സി ഡയറക്ടർ റവ. ആശിഷ്  തോമസ്(പ്രൊഡക്ഷൻ ഹെഡ്), റവ. ഷാം. പി. തോമസ്, റവ. വിജു വർഗീസ്, റവ. എബ്രഹാം വർഗീസ്, റവ. അനി അലക്സ്‌, വർഗീസ്. സി. തോമസ്, മോഡി. പി. ജോർജ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് അണിയറ പ്രവർത്തകർ.

പുതിയ ചാനലിന്റെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനയും പിന്തുണയും സാം ചെമ്പകത്തിൽ (കൺവീനർ) അഭ്യർത്ഥിച്ചു.