പക്ഷാഘാതം തളര്‍ത്തിയ ബീസിയിലെ ഒക്കനാഗനില് താമസിക്കുന്ന ജൂലിയന്‍ സ്കോള്‍ഫീല്‍ഡ് ഫെഡറല്‍ സര്‍ക്കാരിന്റെ സഹായത്തിനായി നാളുകളായി കാത്തിരിക്കുകയാണ്. കോവിഡ് ഇന്‍ജുറി സപ്പോര്‍ട്ട് പ്രോഗ്രാമിലൂടെ സഹായം ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം അരയ്ക്ക് താഴേക്ക് തളര്‍ന്ന സ്കോള്ഫീല്ഡിനെ വീണ്ടും തളര്‍ത്തുകയാണ്.
രണ്ട് വര്‍ഷത്തോളമായി വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുകയാണ് സ്കോള്‍ഫീല്‍ഡ്. കൊറോണ വൈറസില്‍ നിന്നും തന്നെയും കുടുംബത്തെയും സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിട്ടും കോവിഡ് വാക്സിന് സ്കോള്ഫീല്ഡിന്റെ ജീവിതം തളര്‍ത്തി. ഫൈസര്‍ വാക്സിനാണ് സ്കോള്‍ഫീല്‍ഡ് സ്വീകരിച്ചത്. ആദ്യ ഡോസ് സ്വീകരിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പിന്നീട് രണ്ടാം ഡോസ് സ്വീകരിച്ച് കഴിഞ്ഞ രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് കാലുകള്‍ തളര്‍ന്ന് സ്കോള്ഫീല്ഡിന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായത്.
പല ആശുപത്രികളിലും ചികിത്സിച്ചെങ്കിലും മാറ്റമുണ്ടായില്ല. തന്റെ കേസിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച ഒരു ന്യൂറോളജിസ്റ്റ് കൂടുതല്‍ പരിശോധന നടത്തിയതിലൂടെ കോവിഡ് വാക്സിനാണ് പക്ഷാഘാതത്തിന് കാരണമായി ഡോക്ടര്‍ കണ്ടെത്തിയതെന്ന് സ്കോള്‍ഫീല്‍ഡ് പറഞ്ഞു. തുടര്‍ന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ ധനസഹായത്തിനായി കോവിഡ് ഇന്‍ജുറി പ്രോഗ്രാമിലേക്ക് 2021 സെപ്റ്റംബറില്‍ അപേക്ഷ നല്കി കാത്തിരുന്നു. അപേക്ഷയില്‍ ആവശ്യമായ എല്ലാ വിവരങ്ങളും രേഖങ്ങളും സമര്‍പ്പിച്ചുവെന്നും സ്കോള്‍ഫീല്‍ഡ് പറയുന്നു. തുടര്‍ന്ന് തന്റെ സ്റ്റാറ്റസ് പരിശോധിച്ചുകൊണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നീണ്ട 15 മാസം ധനസഹായത്തിനായി കാത്തിരുന്ന സ്കോള്ഫീല്ഡിന്റെ അപേക്ഷ ഇപ്പോഴാണ് അപ്രൂവ് ചെയ്തത്.
ഒരു ക്ലെയിം പ്രോസസ് ചെയ്യുന്നതിന് എടുക്കുന്ന സമയം ദീര്‍ഘിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് സ്കോള്ഫീല്ഡിന്റെ കാലതാമസത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോഴുള്ള അധികൃതരുടെ പ്രതികരണം. ഓരോ ക്ലെയിമും അതിന്റെ സ്വഭാവ സവിശേഷതയനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കും. ചിലത് സങ്കീര്‍ണമായിരിക്കും, അതുപോലെ ഓരോ ക്ലെയിമിനും അതിന്റേതായ തടസ്സങ്ങളും സൃഷ്ടിക്കപ്പെട്ടേക്കാമെന്നും സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍ എഡ്വേര്‍ഡ് മേയര്‍ അഭിപ്രായപ്പെട്ടു.