കാനഡയിലെ ആരോഗ്യ പരിപാലന സംവിധാനം കടുത്ത പ്രതിസന്ധിയിലാണെന്ന് നോവ സ്‌കോഷ്യ പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍. സമൂഹത്തില്‍, പ്രവിശ്യകളില്‍, പ്രദേശങ്ങളില്‍ എല്ലാം ആരോഗ്യ സംവിധാനം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയെന്നും ഇത് എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ആരോഗ്യ മേഖലയും മേഖലയെ ആശ്രയിക്കുന്ന രോഗികളും കനത്ത ആഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം ദേശീയ മാധ്യമത്തിലെ അഭിമുഖത്തില്‍ പറഞ്ഞു.
താന്‍ പൊതു സംവിധാനത്തില്‍ വിശ്വസിക്കുന്നയാളാണ്. രാജ്യത്തിന്റെ മെഡികെയര്‍ സമ്പ്രദായത്തെ രക്ഷിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് പ്രവിശ്യകളുമായി ചേര്‍ന്ന് പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോവ സ്‌കോഷ്യയിലെ രണ്ട് കുടുംബങ്ങളിലുള്ളവര്‍ക്ക് ആരോഗ്യ മേഖലയിലെ പ്രതിസന്ധിയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഹൂസ്റ്റന്റെ നിര്‍ദ്ദേശം.