വര്‍ഷത്തിലെ ഏറ്റവും വിഷാദാത്മക ദിനം: ബ്ലൂ മണ്‍ഡേയെക്കുറിച്ച് അറിയാം

By: 600002 On: Jan 16, 2023, 8:41 AM

നിങ്ങള്‍ക്കറിയാമോ? ബ്ലൂ മണ്‍ഡേ എന്നൊരു ദിനമുണ്ട്.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ ആയുള്ളൂ ബ്ലൂ മണ്‍ഡേ സോഷ്യല്‍മീഡിയകളിലൂടെ ട്രെന്‍ഡിംഗ് ആകാന്‍ തുടങ്ങിയിട്ട്. ഒരു വര്‍ഷത്തെ ഏറ്റവും വിഷാദാത്മകവും നൈരാശ്യവും ദോഷങ്ങളും നിറഞ്ഞ ദിവസമായാണ് ബ്ലൂ മണ്‍ഡേയെ കണക്കാക്കുന്നത്. എല്ലാ വര്‍ഷവും ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് ബ്ലൂ മണ്‍ഡേ. എന്നാല്‍ ബ്ലൂ മണ്‍ഡേയുടെ വിശ്വാസത്തിന് ശാസ്ത്രീയമായ അടിസ്ഥാനം ഒന്നുമില്ല. സൈക്കോളജിസ്റ്റായ ക്ലിഫ് അര്‍ണാല്‍ ഈ പേര് ഉപയോഗിച്ചതായി പറയുന്നു. എന്നാല്‍ മറ്റ് പലരും ബ്ലൂ മണ്‍ഡേയ്‌ക്കെതിരാണ്. 

ക്രിസ്മസിന്റെയും ന്യൂഇയറിന്റെയും ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം വേര്‍പിരിയലിന്റെയും ഒറ്റപ്പെടലിന്റെയും വിഷാദാത്മക ദിനങ്ങള്‍ കടന്നുവന്ന് തുടങ്ങുന്നത് മൂലമാകാം ഇങ്ങനെയൊരു വിശേഷണമെന്നും പറയപ്പെടുന്നു. അവധി കഴിഞ്ഞ ജോലിയില്‍ പ്രവേശിക്കുന്നവരിലും ശുഭാപ്തിവിശ്വാസം കുറഞ്ഞവരിലും ബ്ലൂ മണ്‍ഡേ പ്രതിഭാസം വല്ലാതെ ബാധിക്കും. കാനഡയിലുള്ളവര്‍ സാധാരണയായി മഞ്ഞുകാലത്തിന്റെ ആരംഭവും സൂര്യപ്രകാശം ലഭിക്കാത്തതും, അവധിക്കാലആഘോഷങ്ങള്‍ അവസാമിക്കുന്നതുമൊക്കെയായി ഈ ദിനം നിരാശയും ദു:ഖവുമൊക്കെ നിറഞ്ഞതായി കരുതുന്നു. ആകെ സങ്കടങ്ങള്‍ നിറഞ്ഞ ദിനമായതിനാലാണ് ബ്ലൂ മണ്‍ഡേ എന്ന വിശ്വാസം എല്ലാവരിലും ഉണ്ടാകുന്നത്. 

ഈ സമയം ഏറ്റവും ദു:ഖിതരായി ഇരിക്കുന്നവരും മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നവരും ദിവസവും മെന്റല്‍ ഹെല്‍ത്ത് ചെക്ക് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയാണ് സൈക്കോ തെറാപ്പിസ്റ്റായ ഡെബി ഒപോകു. ഫാമിലി ഡോക്ടറെ സമീപിച്ച് മെന്റല്‍ ഹെല്‍പ്പ് സപ്പോര്‍ട്ട് ആവശ്യപ്പെടാം. നിരാശ അകറ്റാനായി മെഡിറ്റേഷന്‍, വ്യായാമം, പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒത്തുചേരല്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.