ഏഴ് ലക്ഷം കുടുബംങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ച് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി കൊല്ലം. കേശവൻ സ്മാരക ടൗണ്‍ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്നവര്‍ അധികാരത്തിൽ വരണമെങ്കിൽ വോട്ട് ചെയ്യുന്ന ജനങ്ങൾക്ക് ഭരണഘടന അവബോധം ഉണ്ടാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്തും കിലയും ചേര്‍ന്ന് തുടങ്ങിയ ദി സിറ്റിസണ്‍ ക്യാമ്പയിനിലാണ് പത്ത് വയസിന് മുകളിൽ പ്രായമുള്ള എല്ലാവരേയും ഭരണഘടയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചത്. മതനിരപേക്ഷതയും സാമൂഹ്യ അന്തരീക്ഷവു മെച്ചപ്പെടുത്താൻ സര്‍ക്കാർ നടത്തുന്ന പ്രവര്‍ത്തനങ്ങൾക്ക് മുതൽക്കൂട്ടാണ് ജില്ലയുടെ സമ്പൂര്‍ണ സാക്ഷരതാ പദവിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.