ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ നിർണായക പുരോഗതി കൈവരിക്കുന്ന രാജ്യത്ത് ഏപ്രിൽ മുതൽ പെട്രോളിൽ ചേർക്കുന്ന എഥനോളിൻ്റെ അളവ് 20 ശതമാനമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. രാജ്യതലസ്ഥാനത്തടക്കം വായു മലിനീകരണം വലിയ വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാറിൻ്റെ ഈ പ്രഖ്യാപനം. വാഹന നിർമാതാക്കളോട് കൂടുതൽ പ്രകൃതി സൗഹൃദ മോഡലുകൾ വിപണിയിലിറക്കാനും നോയിഡയിൽ തുടങ്ങിയ ഓട്ടോ എക്സ്പോയിൽ എഥനോൾ പവലിയൻ ഉല്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.പെട്രോളിൽ എഥനോളിൻ്റെ അളവ് 20 ശതമാനമെത്തിക്കുകയെന്ന ലക്ഷ്യം പൂർത്തിയായി വരികയാണെന്നും ഇതിനായി കാറുകളുടെ എഞ്ചിനുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്നും മന്ത്രി ഓർമിപ്പിച്ചു.നൂറിലധികം കമ്പനികൾ പങ്കെടുത്ത ഓട്ടോ എക്സ്പോയിൽ ഭൂരിഭാഗം കമ്പനികളും പ്രകൃതി സൗഹൃദ മോഡലുകൾക്ക് പ്രധാന്യം നൽകുന്ന ഫ്ലക്സ് ഫ്യുവൽ വാഹനങ്ങളാണ് അവതരിപ്പിച്ചത്.